Hello Madayi

മാടായി ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ ഒരു ചെറുപട്ടണമാണ്‌ പഴയങ്ങാടി. മാടായി,ഏഴോം, എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പഴയങ്ങാടി വ്യാപിച്ചു കിടക്കുന്നത്. മാടായിക്കാവ്, വടുകുന്ദ ശിവക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ദേവാലയങ്ങൾ.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മാടായി ഗ്രാമപഞ്ചായത്ത് . മാടായി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന മാടായി ഗ്രാമപഞ്ചായത്തിനു 16.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകൾ, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടൽ മാട്ടൂൽ, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകൾ എന്നിവയാണ്. 

മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സർവ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

വാർഡുകൾ

  1. മൂലക്കീൽ
  2. വേങ്ങര വെസ്റ്റ്
  3. വേങ്ങര നോർത്ത്
  4. വേങ്ങര ഈസ്റ്റ്‌
  5. അടുത്തില
  6. മാടായി
  7. പയങ്ങാടി ടൌൺ
  8. പയങ്ങാടി ആർ.എസ്
  9. പയങ്ങാടി സൌത്ത്
  10. വാടിക്കൽ കടവ്
  11. മാടായി വാടിക്കൽ
  12. പുതിയങ്ങാടി നീരോഴുകുംച്ചാൽ
  13. പുതിയങ്ങാടി മാനാചാര
  14. പുതിയങ്ങാടി കടവത്
  15. പുതിയങ്ങാടി സെൻറർ
  16. പുതിയങ്ങാടി ഇട്ടമൽ
  17. പുതിയവളപ്പ് ചൂട്ടാട്
  18. മുട്ടം കക്കടപ്രം
  19. മുട്ടം നോർത്ത്
  20. മുട്ടം എട്ടപ്പുറം

Posted

in

by

Comments

Leave a comment