
മുരിക്കഞ്ചേരി മലപ്പിൽ തറവാട് ഒരു പഴയ തറവാടിന്റ പോയ കാലം
നാരായണി അമ്മയിൽ നിന്നും ദേവികുട്ടി അമ്മയിൽ നിന്നും ശ്യാമള അമ്മയിൽ നിന്നും വീണയിൽ എത്തിനിക്കുന്നു
മാടായി ദേശത്തിന്റ ഒരു തറവാട്…തിരുവർക്കാട്ടുകാവ് ഭഗവതി അഥവാ മാടായികാവിലമ്മ പരദേവതയായി ഇരിക്കുന്ന സ്ഥലം.

പലതും പഴക്കം വന്നു ജീർണിച്ചുപോയി പലതും പൊട്ടി വീണു
സന്തോഷം കൊണ്ടിരിക്കാൻ പറ്റാത്ത പലരും മുഖപുസ്തകത്തിൽ പോസ്റ്റിറ്റുകളിച്ചു. ഈ കൂട്ടർ തന്നെ പണ്ട് കൊട്ടിലകത്തിന്റെ വിളക്കും കിണ്ടിയും കടത്തി വിറ്റതും കെട്ടുകഥയായി ഇപ്പോളും കേൾക്കുന്നു. മണ്ണ് മാന്തിയും തറ മാന്തിയും ബന്ധുക്കളെയും കുടുംബത്തെയും കുറ്റം പറഞ്ഞു ഇപ്പോളും തിമർത്തു ജീവിക്കുന്നു. അവർക്ക് നല്ലതു വരട്ടെ.
This is not a heritage site. This is a private property. Those who wants to take photo and share in social media are not welcome here in this property.
ഒടുക്കം ഈ തറവാട് പുതുക്കാൻ തീരുമാനിച്ചു. കൊട്ടിലകം അതേപടി നിർത്തി പുതുക്കി എടുക്കുന്നു.
വഴി ഇല്ലാത്ത ഈ തറവാട്ടിലേക്ക് നല്ലവരായ ഒരു അയൽവാസി വഴി തന്നു. മുടക്കങ്ങൾ പലതും വന്നിട്ടും അത്കിട്ടി.

പുതുക്കി പണിയാൻ ഏപ്രിൽ 23 2023, ഞാറായഴ്ച (മേടം 9 രാവിലെ 9.00 am 9.40 am ഇടക്ക് മുഹൂർത്തം) കുറ്റിയടിക്കൽ ചടങ്ങോടു കൂടി തുടങ്ങുന്നു.
ബാക്കി പിന്നാലെ അറിയിക്കാം. തുടരും ഈ യജ്ഞം.

Leave a comment