പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോലത്തിരി രാജാവിന്റെ പ്രമുഖ പടനായകനായിരുന്ന വ്യക്തിയാണ് മുരിക്കഞ്ചേരി കേളു നായർ. കണ്ണൂർ ജില്ലയിലെ മാടായിആയിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം. മാടായിപ്പാറയിലെകോട്ടകൾ ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. ഇവിടെ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനവും.
ചിറക്കൽ സ്വരൂപവുമായുള്ള വാസ്ക്കോ ഡ ഗാമയുടെ ബന്ധത്തിന് ഏറ്റവും എതിര് നിന്നത് ഇദ്ദേഹമായിരുന്നു. പോർച്ചുഗീസുകാരുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു മുരിക്കഞ്ചേരി കേളുവിൻറെ അന്ത്യം.
കണ്ണൂരിലെ പയ്യാമ്പലത്ത് ഏഴടി നീളമുള്ള ഒരു കല്ലറയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. ആറടി നീളമുണ്ടായിരുന്ന കേളു , ഒരടി നീളമുള്ള വാൾ പിടിച്ചു കൈ മുന്നോട്ടു നീട്ടി കിടന്ന അതേ അവസ്ഥയിലാണ് അടക്കം ചെയ്യപ്പെട്ടത് എന്ന് പറയപ്പെടുന്നു. ഈ പുരാതന കല്ലറ ഇപ്പോൾ അറിയപ്പെടാതെ കാടുമൂടി മറഞ്ഞു കിടക്കുകയാണ്
മുരിക്കഞ്ചേരി കേളുവിനെ കുറിച്ച് അന്വേഷിച്ചു നടന്ന ഒരു തിരൂർക്കാരി അദ്ധ്യാപിക പേര് പ്രിയ എഴുതിയ ഒരു ബ്ലോഗിൽ നിന്നാണ് ഇത് മനസ്സിലായത്. Click this link to know more. അവരോടു ഞാൻ നന്ദി ഇവിടെ രേഖപെടുത്തുന്നു.
അവരുടെ അന്വേഷണത്തിനൊടുവില്‍ അറിഞ്ഞു, ശ്മശാനത്തിന് ഉള്ളിലല്ല , പുറത്തു റോഡരികില്‍ എവിടെയോ ആണ് ആ പുരാതന കല്ലറ എന്ന്. അതിനടുത്തായി ഒരു ആല്‍ത്തറയും കാണാമത്രെ . അന്വേഷണം പിന്നെയും നീണ്ടു. ഒടുവില്‍ ആല്‍ത്തറ കണ്ടു പിടിച്ചു

മുരിക്കഞ്ചേരി കേളുവിന്റെ കല്ലറ !!! ആ വിളക്കല്ലാതെ മറ്റൊരു അടയാളവും ഇല്ല , അതൊരു കല്ലറയാണ് എന്നു മനസ്സിലാക്കാന്‍

ഇത് ഞങ്ങളുടെ തറവാടിന്റെ കാരണവർ.
ഞങ്ങളുടെ എല്ലാപേരുടെയും ദീർഘദണ്ഡ നമസ്കാരം.
2011ൽ പുറത്തിറങ്ങിയ ഉറുമി എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം ഇദ്ദേഹത്തെ ആധാരമാക്കിയാണ്.

Leave a comment