മാടായികാവും തിരുവിതാംകൂറും

തമിഴകത്തു കടുശർക്കര വിഗ്രഹപ്രതിഷ്ടയുള്ള അനവധി ക്ഷേത്രങ്ങളുണ്ട്. അവയിൽ പലതും വിഖ്യാതവുമാണ്. മലയാളനാട്ടിലാവട്ടെ പുകഴ്പ്പെട്ട നാലു ക്ഷേത്രങ്ങളിലാണ് കടുശർക്കര വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. അവയിൽ മൂന്നെണ്ണം വിഷ്ണുക്ഷേത്രങ്ങളും ഒന്ന് ദേവീക്ഷേത്രവുമാണ്. മാടായി ദേശത്തു വാഴുന്ന തിരുവർക്കാട്ടുകാവ്വിലമ്മയുടെ ക്ഷേത്രമാണ് അത്.

ഉത്തരകേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ കേന്ദ്രബിന്ദുവാണു മാടായിക്കാവ്. ചിറക്കൽ കോവിലകം വകയായിരുന്ന ക്ഷേത്രം ഭദ്രകാളി ഭാവത്തിലാണ് അമ്മ കുടികൊണ്ടിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തു മാടായിപ്പാറയിലാണ് കാവുള്ളത്.

മീനമാസത്തിലെ പൂരംകുളി അമ്മയുടെ ഉത്സവങ്ങളിൽ മുഖ്യമാണ്. മീനമാസത്തിലെ പുരം നാളിൽ അമ്മ എഴുന്നള്ളി വടുകുന്ന് ശിവക്ഷേത്രത്തിലെ കുളത്തിൽ വന്ന് ആറാടും. നാടും നഗരവും അന്ന് മാടായിക്കാവിലേക്ക് ഒഴുകിയെത്തും. വാദ്യഘോഷങ്ങളോടെ അമ്മ ആറാടി തിരിച്ചെഴുന്നള്ളും. അമ്മയുടെ ആറാട്ടിന്റെ ചൈതന്യം നിറഞ്ഞ തീർത്ഥം സ്വയം തളിച്ച് ഭക്തരും മടങ്ങും.

തിരുവിതാംകൂർ രാജകുടുംബത്തിന് മാടായികവുമായി അസാധാരണ ബന്ധമുണ്ട്. ചിറക്കൽ കോവിലകത്തുനിന്നും തിരുവിതാംകൂറിലേക്ക് ദത്തു വന്ന രണ്ടു രാജകുമാരിമാർ മാടായികവിലമ്മയെ പിരിയണമല്ലോ എന്ന വ്യഥയിലായിഎന്നും അമ്മ അവർക്കൊപ്പം കുടപുറത്തേറി ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് വന്നുവെന്നും ഐതിഹ്യം പറയുന്നു.

ആറ്റിങ്ങൽ തിരുവാറാട്ടുകാവിൽ കുടികൊണ്ടിരിക്കുന്നത് ദേശങ്ങൾ താണ്ടി ഭക്തരർക്കൊപ്പം വന്ന മാടായികാവിലമ്മയാണ്. വിരാമർത്താണ്ഡവർമ്മ മാടായിക്കാവിലേക്ക് വിരളിപട്ടും വലിയവട്ടളം പായസവും സമർപ്പിച്ചതിനു രേഖകൾ സാക്ഷ്യം.

Situated in Thiruvananthapuram district, this temple is famed for its Ariyittu Vaazhcha festival. The festival is conducted on the ninth day of Malayalam month of Makaram (mid January – mid February). The members of the royal family of the erstwhile princely state of Travancore perform this ritual. The temple is situated at Kizhakkupuram and is around 4 kms from Attingal town in Thiruvananthapuram, Kerala. 

ക്ഷേത്രതന്ത്രി മഹാമന്ത്രിക കുടുംബമായ കാട്ടുമാടത്തിനാണ്. താന്ത്രിക കർമങ്ങൾ നടത്തുന്നതിന് പരശുരാമൻ ആറു ബ്രാഹ്മണകുടുംബങ്ങളെ നേരിട്ട് ചുമതലപ്പെടുത്തിയെന്നാണ്…കൂടുതൽ വായിക്കുക

ക്ഷേത്രപൂജാരിമാർ പിടാരർ എന്നറിയപ്പെടും.

ഭൈരവനും ഭൈരവിക്കും വടക്കുപുറത്തു ഗുരുതി പതിവുള്ളതിനാൽ ക്ഷേത്രത്തിനു വെളിയിൽ പ്രദക്ഷിണം പാടില്ല.

ശീവേലി പതിവില്ലാത്ത ക്ഷേത്രമാണ് മാടായിക്കാവ്. നാന്ദകം എഴുന്നള്ളത് പതിവുണ്ട് എന്നാൽ ആന എഴുന്നള്ളത്തും വെടിക്കെട്ടും നിഷേദ്യം.
മകരപാട്ടു, തെയ്യം തുടങ്ങിയ ആചാരവിധികൾ പാലിക്കപെടുന്നു.

മടായി പെരുവണ്ണാനാണ് തെയ്യം കെട്ടിയാടാൻ അവകാശം.

മാടായി ശ്രീ രാജൻ പെരുവണ്ണാനും ശിഷ്യരും

പുലർച്ചെ 4.30 മുതൽ 12 വരയും വൈകുന്നേരം 5 മുതൽ 7 വരെയും ക്ഷേത്രനട തുറന്നിരിക്കും. പ്രഭാതത്തിൽ 5 മണിക്ക് ഉഷപ്പൂജയും 11 മണിക്ക് ഉച്ചപ്പൂജയും വൈകിട്ട് 6.15 ന് ദിപാരാധനയും എന്നിങ്ങനെ പൂജകൾ തിട്ടപ്പെടുത്തിയിരിക്കുന്നു.

തട്ടകത്തമ്മ എന്ന നിലയിൽ ചുറ്റുവട്ടത്തെ പത്തിലധികം ക്ഷേത്രങ്ങങ്ങളിലേക്ക് ദീപം കൊണ്ടുപോകുന്ന പതിവുണ്ട്.

courtesy R.R Jayaram


Posted

in

by

Tags:

Comments

Leave a comment