Category: Uncategorized

  • കടുശർക്കര പ്രയോഗം

    കടുശർക്കര പ്രയോഗം

    പേര് കേൾക്കുമ്പോൾ കടുകും ശർക്കരയുമാണ് ഓർമ്മവരിക. എന്നാൽ ഇത് രണ്ടുമല്ല. ദേവവിഗ്രഹം വാർക്കാനുള്ള ഒരു കൂട്ടാണിത്. ശ്രീപത്മനാഭ സ്വാമിയുടെ മൂല വിഗ്രഹം ( പ്രധാന പ്രതിഷ്ഠ ) 12008. സാളഗ്രാമങ്ങൾ കൊണ്ട് നിർമ്മിച്ചവയാണ്. സാളഗ്രാമങ്ങൾ തമ്മിൽ കൂട്ടി യോജിപ്പിക്കാൻ ഉപയോഗിച്ച മിശ്രിതമാണിത്. ദേവ വിഗ്രഹ ശരീരത്തിന്റെ ഉള്ളിലുള്ള അസ്ഥികള്‍, സിരകള്‍ എന്നിവ സ്വര്‍ണം,വെള്ളി കമ്പികള്‍ കൊണ്ട് കെട്ടി ഹൃദയം മുതലായ അവയവങ്ങളുടെ സ്ഥാനത്ത് സാളഗ്രാമശിലകള്‍ വെച്ച് കടുശര്‍ക്കരയോഗം പൂശി ശരീരതുല്യമാക്കുന്നു. പ്ലാവിന്‍ പശ, കൂവളപ്പശ, തിരുവട്ടപ്പശ, ഗുല്‍ഗുല്‍,…

  • ഭസ്മ കൊട്ട / ഭസ്മ തട്ട്

    ഭസ്മ കൊട്ട / ഭസ്മ തട്ട്

    ഭസ്മ കൊട്ട / ഭസ്മ തട്ട് അഥവാ ഭസ്മ ഉരുളി. പഴമയുടെ അടയാളം … പഴയ തറവാട്ടിൽ എന്നും കാണുന്ന പുറ തളത്തിൽ നിന്നും ഇറങ്ങുന്ന സ്ഥലത്തു കാണും. ഇതിൽ നിന്നും ഭസ്മം തൊട്ടു കുടുംബസ്ഥർ പുറത്തോട്ട് ഇറങ്ങുന്നത്. അന്ന്യം നിന്ന് പോകുന്ന കാഴ്ച. പഴയ കാല ഭസ്മ കൊട്ട മാതൃക

  • മാടായികാവും തിരുവിതാംകൂറും

    മാടായികാവും തിരുവിതാംകൂറും

    തമിഴകത്തു കടുശർക്കര വിഗ്രഹപ്രതിഷ്ടയുള്ള അനവധി ക്ഷേത്രങ്ങളുണ്ട്. അവയിൽ പലതും വിഖ്യാതവുമാണ്. മലയാളനാട്ടിലാവട്ടെ പുകഴ്പ്പെട്ട നാലു ക്ഷേത്രങ്ങളിലാണ് കടുശർക്കര വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. അവയിൽ മൂന്നെണ്ണം വിഷ്ണുക്ഷേത്രങ്ങളും ഒന്ന് ദേവീക്ഷേത്രവുമാണ്. മാടായി ദേശത്തു വാഴുന്ന തിരുവർക്കാട്ടുകാവ്വിലമ്മയുടെ ക്ഷേത്രമാണ് അത്. ഉത്തരകേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ കേന്ദ്രബിന്ദുവാണു മാടായിക്കാവ്. ചിറക്കൽ കോവിലകം വകയായിരുന്ന ക്ഷേത്രം ഭദ്രകാളി ഭാവത്തിലാണ് അമ്മ കുടികൊണ്ടിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തു മാടായിപ്പാറയിലാണ് കാവുള്ളത്. മീനമാസത്തിലെ പൂരംകുളി അമ്മയുടെ ഉത്സവങ്ങളിൽ മുഖ്യമാണ്. മീനമാസത്തിലെ പുരം നാളിൽ അമ്മ എഴുന്നള്ളി വടുകുന്ന് ശിവക്ഷേത്രത്തിലെ…

  • Hello Madayi

    Hello Madayi

    മാടായി ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ലയിലെ ഒരു ചെറുപട്ടണമാണ്‌ പഴയങ്ങാടി. മാടായി,ഏഴോം, എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പഴയങ്ങാടി വ്യാപിച്ചു കിടക്കുന്നത്. മാടായിക്കാവ്, വടുകുന്ദ ശിവക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ദേവാലയങ്ങൾ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മാടായി ഗ്രാമപഞ്ചായത്ത് . മാടായി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന മാടായി ഗ്രാമപഞ്ചായത്തിനു 16.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകൾ, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടൽ മാട്ടൂൽ, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകൾ എന്നിവയാണ്.  മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും…

  • മുരിക്കഞ്ചേരി കേളു

    മുരിക്കഞ്ചേരി കേളു

    പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോലത്തിരി രാജാവിന്റെ പ്രമുഖ പടനായകനായിരുന്ന വ്യക്തിയാണ് മുരിക്കഞ്ചേരി കേളു നായർ. കണ്ണൂർ ജില്ലയിലെ മാടായിആയിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം. മാടായിപ്പാറയിലെകോട്ടകൾ ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. ഇവിടെ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനവും. ചിറക്കൽ സ്വരൂപവുമായുള്ള വാസ്ക്കോ ഡ ഗാമയുടെ ബന്ധത്തിന് ഏറ്റവും എതിര് നിന്നത് ഇദ്ദേഹമായിരുന്നു. പോർച്ചുഗീസുകാരുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു മുരിക്കഞ്ചേരി കേളുവിൻറെ അന്ത്യം. കണ്ണൂരിലെ പയ്യാമ്പലത്ത് ഏഴടി നീളമുള്ള ഒരു കല്ലറയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. ആറടി നീളമുണ്ടായിരുന്ന കേളു , ഒരടി നീളമുള്ള വാൾ പിടിച്ചു കൈ മുന്നോട്ടു നീട്ടി കിടന്ന അതേ അവസ്ഥയിലാണ് അടക്കം ചെയ്യപ്പെട്ടത് എന്ന്…

  • മാടായികാവിലമ്മ പരദേവത

    മാടായികാവിലമ്മ പരദേവത

    ഭദ്രകാളിക്ഷേത്രം അഥവാ തിരുവർക്കാട്ടുകാവ് ഭഗവതി ക്ഷേത്രം ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ത നാടോടിക്കഥകളുണ്ട്. രാജരാജേശ്വര ക്ഷേത്രത്തിൽ താമസിച്ചിരുന്ന ഭഗവതി, മാടായികാവിലമ്മ ആണെന്നാണ് ഒരാൾ പറയുന്നത്. പക്ഷേ, അവർ മാംസാഹാരിയായതിനാൽ ശിവക്ഷേത്രത്തിൽ ജീവിക്കാൻ കഴിഞ്ഞില്ല. തനിക്കായി ഒരു പ്രത്യേക ദേവാലയം പണിയാൻ അവർ അന്നത്തെ രാജാവിനോട് ആവശ്യപ്പെട്ടു. മറ്റൊരു ഐതീഹ്യത്തിൽ, വളരെക്കാലം മുമ്പ് മാടായിയെ ഒരു രാക്ഷസൻ അസ്വസ്ഥനാക്കുകയും മാടായികാവിലമ്മ അവനെ കൊന്ന് ശിവനോട് തന്റെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ശിവൻ തന്റെ ശിഷ്യനായ പരശുരാമനോട്…

  • മുരിക്കഞ്ചേരി മലപ്പിൽ തറവാട്

    മുരിക്കഞ്ചേരി മലപ്പിൽ തറവാട്

    മുരിക്കഞ്ചേരി മലപ്പിൽ തറവാട് ഒരു പഴയ തറവാടിന്റ പോയ കാലംനാരായണി അമ്മയിൽ നിന്നും ദേവികുട്ടി അമ്മയിൽ നിന്നും ശ്യാമള അമ്മയിൽ നിന്നും വീണയിൽ എത്തിനിക്കുന്നു മാടായി ദേശത്തിന്റ ഒരു തറവാട്…തിരുവർക്കാട്ടുകാവ് ഭഗവതി അഥവാ മാടായികാവിലമ്മ പരദേവതയായി ഇരിക്കുന്ന സ്ഥലം. പലതും പഴക്കം വന്നു ജീർണിച്ചുപോയി പലതും പൊട്ടി വീണു സന്തോഷം കൊണ്ടിരിക്കാൻ പറ്റാത്ത പലരും മുഖപുസ്തകത്തിൽ പോസ്റ്റിറ്റുകളിച്ചു. ഈ കൂട്ടർ തന്നെ പണ്ട് കൊട്ടിലകത്തിന്റെ വിളക്കും കിണ്ടിയും കടത്തി വിറ്റതും കെട്ടുകഥയായി ഇപ്പോളും കേൾക്കുന്നു. മണ്ണ് മാന്തിയും…